ഐപിഎൽ 2022: ഷെഡ്യൂൾ പ്രഖ്യാപിച്ചു, ഉദ്ഘാടന മത്സരത്തിൽ സിഎസ്‌കെ x കെകെആർ, എല്ലാമറിയാം

Advertisement

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15ാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു.

ഈ മാസം 26ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും ആരംഭിക്കുക.

മാർച്ച്‌ 26നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഇത്തവണ രണ്ട് ഗ്രൂപ്പു ഘട്ടങ്ങളായാണ് ടൂർണമെന്റ് നടക്കുന്നത്. എ,ബി എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകൾ. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പു ഘട്ടത്തിൽ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയിൽ 15 മത്സരവുമാണ് നടക്കുന്നത്. ഇത്തവണ 10 ടീമുകൾ ഉള്ളതിനാൽ ടൂർണമെന്റ് കൂടുതൽ ആവേശകരമാവുമെന്നുറപ്പ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകൾ.

ടീമുകൾക്ക് 17 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തിൽ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങൾ വീതം കളിക്കുമ്പോൾ എതിർ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിർ ഗ്രൂപ്പിൽ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും. അതുകൊണ്ട് തന്നെ സീസണിലെ പോരാട്ടങ്ങൾ കൂടുതൽ ആവേശകരമായിരിക്കുമെന്നുറപ്പ്.

ബംഗളൂരുവിൽ നടന്ന മെഗാ ലേലത്തിന് ശേഷം ടീമുകൾ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ്. ടീമുകളെല്ലാം തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ച്‌ കഴിഞ്ഞു. 600 താരങ്ങൾ പങ്കെടുത്ത മെഗാ ലേലത്തിൽ നിന്ന് 204 താരങ്ങൾക്കാണ് അവസരം ലഭിച്ചത്. ഗ്രൂപ്പുകൾ തിരിച്ചപ്പോൾ ഗ്രൂപ്പ് എയാണ് മരണ ഗ്രൂപ്പ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനൊപ്പം രണ്ട് തവണ ചാമ്പ്യന്മാരായ കെകെആർ ഒരു തവണ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.

ഗ്രൂപ്പ് എയെ സംബന്ധിച്ച്‌ ബി അൽപ്പം കൂടി എളുപ്പമാണെന്ന് പറയാം. നിലവിലെ ചാമ്പ്യന്മാരും നാല് തവണ കിരീടം ചൂടിയ ടീമുമായ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഒരു തവണ ചാമ്ബ്യന്മാരായ സൺറൈസേഴ്‌സ് ഹൈദരാബാദ്, ആർസിബി, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണുള്ളത്. ഗ്രൂപ്പ് എയിലെ ടീമുകളേക്കാൾ ബിയിലെ ടീമുകൾ ദുർബലരാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല.

ആവേശകരമായ സീസൺ തന്നെ ഇത്തവണ നടക്കുമെന്നുറപ്പാണ്. ടീമുകളുടെ എണ്ണം ഉയർന്നതോടെ മത്സരത്തിന്റെ ദിവസവും ഉയർന്നു. ഇതോടെ കൂടുതൽ ദിവസം കാണികൾക്ക് ആവേശകരമായ കാഴ്ചകൾ കാണാനാവും. ഇത്തവണ ടീമുകളെല്ലാം ഒന്നിനൊന്ന് ശക്തമാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം ഉറപ്പ്. ഇത്തവണ വിരാട് കോലി ക്യാപ്റ്റനല്ലാതെ വർഷങ്ങൾക്ക് ശേഷം ഇറങ്ങുന്നു എന്ന സവിശേഷതയുമുണ്ട്.

സിഎസ്‌കെയ്‌ക്കൊപ്പം എംഎസ് ധോണിയുടെ അവസാന ഐപിഎൽ സീസണായും ഇത് മാറിയേക്കും. ഇനിയൊരു സീസൺ കൂടി ധോണി കളിച്ചേക്കില്ല. അവസാന സീസണിൽ നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് ടീമുകളുടെ ശക്തമായ തിരിച്ചുവരവ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സുരേഷ് റെയ്‌ന, ക്രിസ് ഗെയ്ൽ തുടങ്ങിയ പല പ്രമുഖരുടെയും അഭാവവും ഈ സീസണിൽ എടുത്തുപറയേണ്ട കാര്യമാണ്.

ഫുൾ ഷെഡ്യൂൾ (തീയ്യതി, സമയം, മത്സരം)

26 മാർച്ച്‌ 2022 – 7.30 pm- സിഎസ്‌കെ x കെകെആർ

27 മാർച്ച്‌ 2022 – 3.30 pm ഡൽഹി ക്യാപിറ്റൽസ് x മുംബൈ ഇന്ത്യൻസ്

27 മാർച്ച്‌ 2022 – 7.30 pm- പഞ്ചാബ് കിങ്‌സ് x റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

28 മാർച്ച്‌ 2022 – 7.30 pm – ഗുജറാത്ത് ടൈറ്റൻസ് x ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സ്

29 മാർച്ച്‌ 2022 – 7.30 pm – സൺറൈസേഴ്‌സ് ഹൈദരാബാദ് x രാജസ്ഥാൻ റോയൽസ്

30 മാർച്ച്‌ 2022 – 7.30 pm -ആർസിബി x കെകെആർ

31 മാർച്ച്‌ 2022 -7.30 pm – ലഖ്‌നൗ x സിഎസ്‌കെ

1 ഏപ്രിൽ 2022- 7.30 pm – കെകെആർ x പഞ്ചാബ്

2 ഏപ്രിൽ 2022 – 3.30 pm – മുംബൈ x രാജസ്ഥാൻ

2 ഏപ്രിൽ 2022 – 7.30 pm – ഗുജറാത്ത് x ഡൽഹി

3 ഏപ്രിൽ 2022 – 7.30 pm – സിഎസ്‌കെ x പഞ്ചാബ്

4 ഏപ്രിൽ 2022 – 7.30 pm – ഹൈദരാബാദ് x ലഖ്‌നൗ

5 ഏപ്രിൽ 2022 – 7.30 pm – ആർസിബി x രാജസ്ഥാൻ

6 ഏപ്രിൽ 2022 – 7.30 pm – മുംബൈ x കെകെആർ

7 ഏപ്രിൽ 2022 -7.30 pm -ലഖ്‌നൗ x ഡൽഹി

8 ഏപ്രിൽ 2022 -7.30 pm – പഞ്ചാബ് x ഗുജറാത്ത്

9 ഏപ്രിൽ 2022 – 3.30pm – സിഎസ്‌കെ x ഹൈദരാബാദ്

9 ഏപ്രിൽ 2022 – 7.30 pm- ആർസിബി x മുംബൈ

10 ഏപ്രിൽ 2022- 3.30 pm- കെകെആർ x ഡൽഹി

10 ഏപ്രിൽ 2022 – 7.30 pm- രാജസ്ഥാൻ x ലഖ്‌നൗ

11 ഏപ്രിൽ 2022 – 7.30 pm- 7.30 pm- ഹൈദരാബാദ് x ഗുജറാത്ത്

12 ഏപ്രിൽ 2022- 7.30 pm- സിഎസ്‌കെ x ആർസിബി

13 ഏപ്രിൽ 2022- 7.30 pm- മുംബൈ x പഞ്ചാബ്

14 ഏപ്രിൽ 2022- 7.30 pm- രാജസ്ഥാൻ x ഗുജറാത്ത്

15 ഏപ്രിൽ 2022 – 7.30 pm- ഹൈദരാബാദ് x കെകെആർ

16 ഏപ്രിൽ 2022 – 3.30 pm -മുംബൈ x ലഖ്‌നൗ

16 ഏപ്രിൽ 2022-7.30 pm- ഡൽഹി x ആർസിബി

17 ഏപ്രിൽ 2022 – 3.30pm- പഞ്ചാബ് x ഹൈദരാബാദ്

17 ഏപ്രിൽ 2022- 7.30 pm-സിഎസ്‌കെ x ഗുജറാത്ത്

18 ഏപ്രിൽ 2022- 7.30 pm- രാജസ്ഥാൻ x കെകെആർ

19 ഏപ്രിൽ 2022 – 7.30 pm- ലഖ്‌നൗ x ആർസിബി

20 ഏപ്രിൽ 2022- 7.30 pm- ഡൽഹി x പഞ്ചാബ് കിങ്‌സ്

21 ഏപ്രിൽ 2022- 7.30 pm- മുംബൈ x സിഎസ്‌കെ

22 ഏപ്രിൽ 2022- 7.30 pm- ഡൽഹി x രാജസ്ഥാൻ

23 ഏപ്രിൽ 2022- 3.30 pm-കെകെആർ x ഗുജറാത്ത്

23 ഏപ്രിൽ 2022- 7.30 pm- ആർസിബി x ഹൈദരാബാദ്

24 ഏപ്രിൽ 2022 -7.30 pm- മുംബൈ x ലഖ്‌നൗ

25 ഏപ്രിൽ 2022 – 7.30 pm- പഞ്ചാബ് x സിഎസ്‌കെ

26 ഏപ്രിൽ 2022- 7.30 pm- ആർസിബി x രാജസ്ഥാൻ

27 ഏപ്രിൽ 2022- 7.30 pm- ഗുജറാത്ത് x ഹൈദരാബാദ്

28 ഏപ്രിൽ 2022 – 7.30 pm- ഡൽഹി x കെകെആർ

29 ഏപ്രിൽ 2022- 7.30pm- പഞ്ചാബ് x ലഖ്‌നൗ

30 ഏപ്രിൽ 2022- 3.30 pm- ഗുജറാത്ത് x ആർസിബി

1 മെയ് 2022- 3.30 pm- ഡൽഹി x ലഖ്‌നൗ

1 മെയ് 2022 – 7.30 pm- ഹൈദരാബാദ് x സിഎസ്‌കെ

2 മെയ് 2022 -7.30 pm- കെകെആർ x രാജസ്ഥാൻ

3 മെയ് 2022- 7.30 pm- ഗുജറാത്ത് x പഞ്ചാബ്

4 മെയ് 2022- 7.30 pm- ആർസിബി x സിഎസ്‌കെ

5 മെയ് 2022- 7.30 pm- ഡൽഹി x ഹൈദരാബാദ്

6 മെയ് 2022- 7.30 pm- ഗുജറാത്ത് x മുംബൈ

7 മെയ് 2022- 3.30pm- പഞ്ചാബ് x രാജസ്ഥാൻ

7 മെയ് 2022- 7.30 pm – ലഖ്‌നൗ x കെകെആർ

8 മെയ് 2022- 3.30 pm- ഹൈദരാബാദ് x ആർസിബി

8 മെയ് 2022- 7.30 pm – സിഎസ്‌കെ x ഡൽഹി

9 മെയ് 2022- 7.30 pm- മുംബൈ x കെകെആർ

10 മെയ് 2022- 7.30- ലഖ്‌നൗ x ഗുജറാത്ത്

11 മെയ് 2022-7.30 pm- രാജസ്ഥാൻ x ഡൽഹി

12 മെയ് 2022- 7.30 pm- സിഎസ്‌കെ x മുംബൈ

13 മെയ് 2022- 7.30 pm- ആർസിബി x പഞ്ചാബ്

14 മെയ് 2022- 7.30 pm- കെകെആർ x ഹൈദരാബാദ്

15 മെയ് 2022- 3.30pm- സിഎസ്‌കെ x ഗുജറാത്ത്

15 മെയ് 2022- 7.30 pm- ലഖ്‌നൗ x രാജസ്ഥാൻ

16 മെയ് 2022- 7.30pm- പഞ്ചാബ് x ഡൽഹി

17 മെയ് 2022- 7.30pm- മുംബൈ x ഹൈദരാബാദ്

18 മെയ് 2022- 7.30 pm- കെകെആർ x ലഖൗന്

19 മെയ് 2022- 7.30pm- ആർസിബി x ഗുജറാത്ത്

20 മെയ് 2022- 7.30pm- രാജസ്ഥാൻ x സിഎസ്‌കെ

21 മെയ് 2022- 7.30pm- മുംബൈ x ഡൽഹി

22 മെയ് 2022- 7.30- ഹൈദരാബാദ് x പഞ്ചാബ്‌