വനിതാ ലോകകപ്പിൽ ബംഗ്ലാദേശിന് കന്നിജയം; പാകിസ്താന് തുടർച്ചയായ നാലാം തോൽവി

Advertisement

ഹാമിൽട്ടൺ: ഐസിസി വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിന് ചരിത്ര ജയം. ആദ്യമായി ലോകകപ്പിനിറങ്ങിയ ബംഗ്ലാദേശ് പാകിസ്താനെ ഒമ്പത് റൺസിനാണ് തോൽപ്പിച്ചത്.

പാകിസ്താന്റെ ടൂർണ്ണമെന്റിലെ നാലാം തോൽവിയാണ്. നിശ്ചിത ഓവറിൽ ബംഗ്ലാദേശ് വനിതകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങിൽ സിദ്രാ അമീന്റെ സെഞ്ചുറി മികവിൽ പാകിസ്താന് 225 റൺസ് മാത്രമേ നേടാനായുള്ളൂ. ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട പാകിസ്താന്റെ തുടക്കം മികച്ചതായിരുന്നു. മൂന്നിന് 183 എന്ന നിലയിൽ നിന്നായിരുന്ന പാകിസ്താന്റെ തകർച്ച. തുടർന്ന് അഞ്ച് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ഫാത്തിമാ ഖത്തൂന് ബംഗ്ലാദേശിനായി മൂന്നും റുമാന രണ്ടും വിക്കറ്റ് നേടി.