വനിതാ ക്രിക്കറ്റ് ലോകകപ്പ് ഓസീസിന്

Advertisement

ക്രൈസ്റ്റ്ചർച്ച്‌: ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം ആസ്‌ത്രേലിയക്ക്. ഏഴാമത്തെ ലോകകപ്പ് കിരീടമാണ് ആസ്‌ത്രേലിയ നേടുന്നത്.

ഫൈനലിൽ ചിരവൈരികളായ ഇംഗ്ലണ്ടിനെ 71 റൺസിന് തകർത്താണ് ഓസീസ് വനിതകൾ ലോകകിരീടം ഉയർത്തിയത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 356 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 43.4 ഓവറിൽ 285 റൺസിൽ ഒതുങ്ങി. ഓസീസ് ഓപണർ അലീസ്സ ഹീലി 170 റൺസെടുത്ത് തിളങ്ങി. റേച്ചൽ ഹെയ്‌നസ് (68), ബെത് മൂണി (62) എന്നിവർ അർധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിന്റെ അന്യ ഷ്രബ്‌സോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ നാത് ഷീവറിന്റെ പുറത്താകാതെയുള്ള സെഞ്ചുറി (148) പാഴായി. മറ്റാരും കാര്യമായ സംഭാവന ചെയ്തിട്ടില്ല. ഓസീസ് ബോളിംഗ് നിരയിൽ അലാന കിംഗ്, ജെസ്സ് യൊനാസ്സൻ മൂന്ന് വീതവും മേഗൻ ഷൂട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.