കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വിവാഹിതനായി. കൂട്ടുകാരി മരിയാനയെയാണ് ലൂണ ജീവിത സഖിയാക്കിയത്. കേരള ബ്ലാസ്റ്റേഴ്സും ഐഎസ്എല്ലും ആരാധകരും തങ്ങളുടെ മധ്യനിര താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
‘ഈ ദിവസം ഒരിക്കലും മറക്കില്ല, ആ വെളുത്ത വസ്ത്രത്തില്‍ നീ എത്ര സുന്ദരിയായിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ലൂണ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ, ബ്ലാസ്റ്റേഴ്‌സും ആരാധകരും അദ്ദേഹത്തിന് ആശംസകളുമായി മുന്നോട്ട് വരികയായിരുന്നു. പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി ലൂണ അടുത്ത ദിവസങ്ങളില്‍ തന്നെ കൊച്ചിയിലേക്ക് എത്തുമെന്നാണ് സൂചന. സീസണിന് മുന്‍പായി ലൂണയുടെ കരാര്‍ ബ്ലാസ്റ്റേഴ്സ് നീട്ടിയിരുന്നു.