ദോഹ: ഫിഫ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് ആഡംബര ക്രൂയിസ് കപ്പലിൽ താമസിക്കാൻ അവസരം.
രണ്ട് കൂറ്റൻ ക്രൂയിസ് കപ്പലുകളാണ് നവംബർ ആദ്യത്തോടെ ദോഹയിൽ നങ്കൂരമിടുക. ആദ്യ കപ്പൽ നവംബർ 10 നും രണ്ടാമത്തേത് 14 നും ദോഹ തീരത്തെത്തുമെന്ന് സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. 9,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ കപ്പലിന്.
ആരാധകർക്ക് താമസിക്കാനായി രണ്ട് കൂറ്റൻ ക്രൂയിസ് കപ്പലുകൾ വാടകയ്ക്ക് നൽകാൻ എം.എസ്.സി ക്രൂയ്‌സസ് കമ്പനിയുമായി സുപ്രീം കമ്മിറ്റി ധാരണയിൽ ഒപ്പിട്ടതായി സുപ്രീം കമ്മിറ്റി ഹൌസിങ് ഡിപ്പാർട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ അൽ ജാബർ പറഞ്ഞു. ഖത്തർ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, 4,000 മുറികളുള്ള രണ്ട് ക്രൂയിസ് കപ്പലുകളിലായി 9,400 പേർക്ക് താമസിക്കാൻ കഴിയും. ഇവയിൽ ഒരു കപ്പൽ നിർമാണത്തിലാണ്. നവംബർ പത്തിന് ഇത് ദോഹയിലെത്തും. നവംബർ 13 ന് നടക്കുന്ന വിപുലമായ ചടങ്ങിൽ കപ്പലിന് പേര് നൽകുമെന്ന് അൽ ജാബർ അറിയിച്ചു.
ക്രൂയിസ് ഷിപ്പിൽ ഹോട്ടലുകൾ പരമ്പരാഗതവും സമുദ്ര-വ്യൂ കാബിനുകൾ മുതൽ ബാൽക്കണി ക്യാബിനുകളും ആഡംബര സ്യൂട്ടുകളും വരെ വൈവിധ്യമാർന്ന ക്യാബിൻ ഓപ്ഷനുകൾ കാണാം.
ബുക്കിംഗിനായി www.qatar2022.qa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ചു. ഈ വെബ്‌സൈറ്റ് വഴി, ആരാധകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, ആരാധകർക്കും ഫാൻ ഐഡിയായ ഹയ്യ കാർഡ് ഇഷ്യൂ ചെയ്യുന്നതാണ്.