യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു

The trophy is placed on display for the photographers before the soccer Champions League draw in Istanbul, Turkey, Thursday, Aug. 26, 2021. (AP Photo/Emrah Gurel)
Advertisement

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങളുടെ ഈ സീസണിലെ ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് എയില്‍ ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എഫ്സി കോപ്പന്‍ഹെഗന്‍, ഗലാത്സരെ. ബയേണ്‍- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരാണ് ഗ്രൂപ്പിലെ ഹൈലൈറ്റ്.
ബിയില്‍ സെവിയ്യ, ആഴ്സണല്‍, പിഎസ്വി ഐന്തോവന്‍, ലെന്‍സ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തുന്നത്. സെവിയ്യ, പിഎസ്വി ടീമുകള്‍ ഗണ്ണേഴ്സിനു വെല്ലുവിളിയാകും.
ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ നാപ്പോളിയാണ് ഏറ്റവും കൂടുതല്‍ കിരീടം നേടിയ റയലിന്റെ വെല്ലുവിളി. ഗ്രൂപ്പ് സിയില്‍ ഇരുടീമുകളേയും കൂടാതെ എസ്സി ബ്രഗ, യൂനിയന്‍ ബെര്‍ലിന്‍ ടീമുകള്‍.
ഗ്രൂപ്പ് ഡിയില്‍ ബെന്‍ഫിക്ക, ഇന്റര്‍ മിലാന്‍, എഫ്സി സാല്‍സ്ബര്‍ഗ്, റിയല്‍ സോസിഡാഡ്. നിലവിലെ രണ്ടാം സ്ഥാനക്കാരാണ് ഇന്റര്‍ മിലാന്‍.
ഗ്രൂപ്പ് ഇയില്‍ ഫെയനൂര്‍ദ്, അത്ലറ്റിക്കോ മാഡ്രിഡ്, ലാസിയോ, സെല്‍റ്റിക്ക്. ഗ്രൂപ്പ് എച്ചില്‍ ബാഴ്സലോണ, പോര്‍ട്ടോ, ഷാക്തര്‍ ഡൊനെട്സ്‌ക്, റോയല്‍ ആന്റ്വെര്‍പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബാഴ്സലോണയ്ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. കഴിഞ്ഞ തവണ അവര്‍ ബയേണ്‍, ഇന്റര്‍ മിലാന്‍ ടീമുകള്‍ക്കൊപ്പമായിരുന്നു ഗ്രൂപ്പില്‍.
ഗ്രൂപ്പ് എഫാണ് കടുപ്പം. പാരിസ് സെന്റ് ജെര്‍മെയ്ന്‍, ബൊറൂസിയ ഡോര്‍ട്മുണ്ട്, എസി മിലാന്‍, ന്യൂ കാസില്‍ യുനൈറ്റഡ് ടീമുകളാണ് ഗ്രൂപ്പ് എഫില്‍ അണിനിരക്കുന്നത്. നാലില്‍ എല്ലാര്‍ക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കടുപ്പമേറിയ കളികള്‍ താണ്ടണം. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയിലാണ്. വെല്ലുവിളി തീര്‍ക്കാന്‍ സാധ്യത ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്സിഗ്. റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്, യങ് ബോയ്സ് എന്നിവയാണ് മറ്റു ടീമുകള്‍.

Advertisement