കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്

Advertisement

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാന്‍ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്. ഐഎസ്എലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാരെ വിമര്‍ശിച്ചതിനാണ് എഐഎഫ്എഫ് പിഴയും വിലക്കും ചുമത്തിയത്്. ഒരു മത്സരത്തില്‍നിന്ന് വിലക്കും 50,000 രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നോട്ടു പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ വുക്കൊമനോവിച്ച് പറഞ്ഞതാണ് വിവാദമായത്. ഇതോടെ, ഈ മാസം 14ന് പഞ്ചാബ് എഫ്‌സിക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും.

Advertisement