ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇനി നീലക്കാര്‍ഡും. മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ക്ക് പുറമെയാണ് നീല കാര്‍ഡുകളും മത്സരങ്ങളില്‍ ഉപയോഗിക്കാന്‍ രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ കാര്‍ഡുകള്‍ കൊണ്ടുവരുന്നത്. പ്രമുഖ മത്സരങ്ങളില്‍ നീല കാര്‍ഡ് ഉടന്‍ എത്തില്ല.
1970 ലോകകപ്പില്‍ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കൊണ്ടുവന്നതിന് ശേഷം ഇത് ആദ്യമായാണ് പുതിയ കാര്‍ഡ് കൊണ്ടുവരുന്നത്. നീല കാര്‍ഡുകള്‍ പരീക്ഷിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവും.
മല്‍സരത്തില്‍ ഫൗളുകള്‍ കാണിച്ച് നീല കാര്‍ഡ് ലഭിച്ചാല്‍ കളിക്കാരന്‍ 10 മിനിറ്റ് ഗ്രൗണ്ടിന് പുറത്താവും. ഒരു മല്‍സരത്തില്‍ രണ്ട് നീല കാര്‍ഡ് ലഭിച്ചാല്‍ ചുവപ്പ് കാര്‍ഡിന് തുല്യമായി കണ്ട് പുറത്താക്കും. ഒരു നീലയും ഒരു മഞ്ഞയും ലഭിച്ചാലും ചുവപ്പ് കാര്‍ഡ് ഉയര്‍ത്തും.