ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

Advertisement

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. വിജയത്തോടെ 18 കളികളില്‍നിന്ന് 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. ഒടുവില്‍ കളിച്ച ആറു മത്സരങ്ങളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 18 കളികളില്‍നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.
ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ടഗോള്‍ നേടി. മലയാളി താരം വിബിന്‍ മോഹനൻ ഒരു ഗോള്‍ നേടി.