കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി സ്‌പെയിന്‍കാരനായ ഡേവിഡ് കറ്റാലയെ നിയമിച്ചു. 2026 വരെ ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഉടന്‍ അദ്ദേഹം കൊച്ചിയിലെത്തും. സൂപ്പര്‍ കപ്പിനു മുമ്പ് കറ്റാല ടീമിനൊപ്പം ചേരും.
മുന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ താരമാണ് ഡേവിഡ് കറ്റാല. സ്‌പെയിനിലും സൈപ്രസിലും 500-ലധികം പ്രൊഫഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പിന്നീട് പരിശീലക വേഷത്തിലേക്ക് മാറുകയായിരുന്നു.
സ്പാനിഷ് നാലാം ഡിവിഷന്‍ ലീഗിലാണ് അവസാനമായി കോച്ചായിരുന്നത്. സൈപ്രിയന്‍ ഫസ്റ്റ് ഡിവിഷനില്‍ AEK ലാര്‍നാക്കയിലും അപ്പോളോണ്‍ ലിമാസോളിലും, ക്രൊയേഷ്യന്‍ ഫസ്റ്റ് ഫുട്‌ബോള്‍ ലീഗില്‍ NK ഇസ്ട്രയിലും പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് മുഖ്യ കോച്ചായിരുന്ന മൈക്കല്‍ സ്റ്റാറെയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മലയാളിയായ ടി ജി പുരുഷോത്തമനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഇടക്കാല കോച്ചായിരുന്നത്. ഈ സീസണില്‍ എട്ടു മത്സരങ്ങള്‍ മാത്രം ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.