സന്തോഷ് ട്രോഫി സെമി ഫൈനലുകളുടെ സമയത്തിൽ മാറ്റം, പെരുന്നാളായതിനാൽ ഫൈനൽ തീയതി മാറ്റാനും ആലോചന

Advertisement

മലപ്പുറം: ഏപ്രിൽ 28നും ഏപ്രിൽ 29നുമായി നടക്കുന്ന സന്തോഷ് ട്രോഫി സെമി ഫൈനലുകളുടെ കിക്കോഫ് സമയം മാറ്റി. ഇതുവരെ രാത്രി മത്സരങ്ങൾ 8 മണിക്ക് ആയിരുന്നു നടന്നത് എങ്കിൽ സെമി ഫൈനൽ മത്സരങ്ങൾ 8.30നാകും ആരംഭിക്കുക. മെയ് രണ്ടിന് നടക്കുന്ന ഫൈനൽ മത്സരം മാറ്റാൻ സംഘാടക സമിതി എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടിട്ടും ഉണ്ട്.

പെരുന്നാൽ ആയതിനാൽ മത്സരം മെയ് രണ്ടിൽ നിന്ന് മെയ് മൂന്നിലേക്ക് മാറ്റണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഈ തീരുമാനം അംഗീകരിക്കാനുള്ള സാധ്യതകൾ കുറവാണ്. വലിയ ആഘോഷമായ പെരുന്നാളിന്റെ അന്ന് ഫൈനൽ വരുന്നത് ഫുട്ബോൾ പ്രേമികൾക്ക് ബുദ്ധിമുട്ടായേക്കും എന്നത് കണക്കിലെടുത്താണ് ഫൈനൽ മാറ്റാൻ ഉള്ള ആലോചനകൾ നടക്കുന്നത്

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ലൈനപ്പ് ഇന്നലെയോടെ തീരുമാനം ആയിരുന്നു. ഏപ്രിൽ 28 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായ കേരളം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കർണാടകയെ നേരിടും. ഏപ്രിൽ 29 ന് രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും