നിങ്ങൾ കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ, ഞെട്ടിക്കുന്ന പ്രത്യേകത!

Advertisement

ന്യൂയോർക്ക്: സ്മാർട്ട് ഫോൺ വിപണി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. നിരവധി പുതിയ സവിശേഷതകളുമായി ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ ബുധനാഴ്ച പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഇതോടെ ആൻഡ്രോയിഡ് ഫോണുകളിലും കാണുന്ന സ്റ്റാൻഡേർഡ് ഫീച്ചർ ഐഫോണിലും ലഭ്യമായി.

ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ സ്മാർട്ട് ഫോണുകളുടെ വിലയും പ്രഖ്യാപിച്ചു. ഐഫോൺ 15 പ്രോക്ക് (iPhone 15 Pro) 999 ഡോളറാണ് അടിസ്ഥാന വില. അതായത് 82,869 രൂപ. ഐഫോൺ 15 പ്രോ മാക്‌സ് 1,999 ഡോളറാണ് വില. പെരിസ്കോപ്പ് ഫീച്ചറോടെയുള്ള ക്യാമറയാണ് ഐഫോൺ 15 പ്രോയുടെ പ്രധാന സവിഷേശത. ഇന്നേവരെയുള്ളതിൽ ഏറ്റവും മികച്ച ​ഗുണമേന്മയോടെ ചിത്രങ്ങൾ പകർത്താമെന്നാണ് കമ്പനിയുടെ അവകാശ വാദം. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഐഫോൺ 15 പ്രോയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ∙12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയും പ്രത്യേകതയാണ്.

ഐഫോൺ 15 പ്രോ മാക്സിന് 5x ടെലിഫോട്ടോ ക്യാമറയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറ സവിശേഷതകളും കാത്തിരിക്കുന്നു. ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ എന്നിവ നിർമിച്ചിരിക്കുന്നത്. നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാർസ് റോവറിൽ ഉപയോഗിച്ച അതേ മെറ്റീരിയലാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ ഉപയോ​ഗിച്ചിരിക്കുന്നത്.

ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോൺ 15 പ്രോ മാക്‌സിന് 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ സ്ക്രീനും പ്രത്യേകതയാണ്. ടൈറ്റാനിയം ഉപയോ​ഗിക്കുന്നതോടെ ഭാരം കുറയും. നേരത്തെ സ്റ്റെയിൻലെസ് സ്റ്റീലായിരുന്നു ബോഡിയിൽ ഉപയോ​ഗിച്ചിരുന്നത്. സ്മാർട്ട് ഫോൺ ഇൻഡസ്ട്രിയിലെ ആദ്യ 3 നാനോ ചിപ്പും ഫോണിന്റെ പ്രത്യേകതകളിലൊന്നാണ്.