വാട്സ്ആപ്പിലെ സ്റ്റാറ്റസുകളും ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെയ്ക്കാം

Advertisement

വാട്സ്ആപ്പില്‍ അപ്ലോഡ് ചെയ്ത സ്റ്റാറ്റസുകളും ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അടുത്തിടെയാണ് പ്രമുഖ ടെക് കമ്പനിയായ മെറ്റ അവതരിപ്പിച്ചത്. സമാനമായ നിലയില്‍ വാട്സ്ആപ്പില്‍ നിന്ന് ഫെയ്സ്ബുക്കിലേക്കും തിരിച്ചും ഫെയ്സ്ബുക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലേക്കും തിരിച്ചും പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ മുന്‍പ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചറിന്റെ സാധ്യത വിപുലമാക്കിയാണ് വാട്സ്ആപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള പുതിയ ഫീച്ചര്‍.
നിലവില്‍ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്. വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ കണ്ടെത്തിയിട്ടുണ്ട്. ഓപ്ഷണലായാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. അതായത് ഇന്‍സ്റ്റയില്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഉപയോക്താവിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന വിധത്തിലാണ് ഈ ഫീച്ചര്‍.
എന്നാല്‍ വാട്സ്ആപ്പില്‍ നിന്ന് ഇന്‍സ്റ്റയിലേക്ക് ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുമ്പോള്‍ ഗുണമേന്മയില്‍ മാറ്റം ഉണ്ടാകും. ഉപയോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് പുതിയ ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. എഐ ചാറ്റ്ബോട്ടുമായി സംവദിക്കുന്നതിന് എഐ ചാറ്റ് ഫീച്ചറാണ് കൊണ്ടുവന്നത്. വാട്സ്ആപ്പ് ചാറ്റ് ടാബില്‍ പുതിയ ബട്ടണ്‍ ഏര്‍പ്പെടുത്തിയാണ് സേവനം മെച്ചപ്പെടുത്തുന്നത്. ചാറ്റ് ടാബില്‍ പുതിയ ചാറ്റുകള്‍ക്ക് തുടക്കമിടാന്‍ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ ബട്ടണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റുകളുടെ വേഗത വര്‍ധിപ്പിക്കും.