മുമ്പ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഓര്‍മിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ ടൈംലൈന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്

Advertisement

മുമ്പ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഓര്‍മിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ ടൈംലൈന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. ഡിവൈസില്‍ തന്നെ ടൈംലൈന്‍ സേവ് ചെയ്ത് വെക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. ലൊക്കേഷന്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍. പുതിയ വര്‍ഷത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
ഒരു പുതിയ ഫോണ്‍ ലഭിക്കുകയാണെങ്കിലോ, നിലവിലുള്ളത് നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയാണെങ്കിലോ, നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് ബാക്കപ് ചെയ്യാന്‍ എപ്പോഴും അവസരമുണ്ട്. അങ്ങനെ ചെയ്താല്‍ ഡാറ്റ നഷ്ടപ്പെടില്ല. നിങ്ങളുടെ ബാക്കപ് ചെയ്ത ഡാറ്റ ഞങ്ങള്‍ സ്വയമേവ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ഗൂഗിള്‍ ഉള്‍പ്പെടെ ആര്‍ക്കും അത് വായിക്കാന്‍ കഴിയില്ല -ഗൂഗിള്‍ ബ്ലോഗ്‌പോസ്റ്റില്‍ കുറിച്ചു.
ലൊക്കേഷന്‍ ഹിസ്റ്ററി ആദ്യമായി ഓണാക്കുമ്പോള്‍, ഓട്ടോ ഡിലീറ്റ് കണ്‍ട്രോള്‍ മൂന്ന് മാസത്തേയ്ക്ക് ഡിഫോള്‍ട്ട് ഓപ്ഷനായി സെറ്റ് ചെയ്യപ്പെടും. അതായത് അതിനേക്കാള്‍ പഴയ ഏത് ഡാറ്റയും സ്വയമേവ ഇല്ലാതാക്കപ്പെടും. നേരത്തെ, ഈ ഓപ്ഷന്‍ 18 മാസമായാണ് സജ്ജീകരിച്ചിരുന്നത്. കൂടുതല്‍ സമയത്തേക്ക്  ടൈംലൈനില്‍ മെമ്മറികള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്,  കാലയളവ് നീട്ടാനോ ഓട്ടോ ഡിലീറ്റ് കണ്‍ട്രോള്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഓഫാക്കാനോ കഴിയും. ഈ മാറ്റങ്ങള്‍ പുതിയ വര്‍ഷത്തോടെ ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.