വില കുറഞ്ഞ സാംസങ് ഫോണുകളിലേക്കും എഐ

Advertisement

ഐഫോണ്‍ 15, 15 പ്രോ മാക്‌സ് എന്നിവ ഒഴികെ ആപ്പിള്‍ ഇപ്പോള്‍ വില്‍ക്കുന്ന ഒരു ഐഫോണിലേക്കും എഐ എത്തില്ല എന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അതല്ല ആപ്പിളിന്റെ ഏറ്റവുമടുത്ത എതിരാളിയായ സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ കാര്യം. സാംസങ് ഗ്യാലക്‌സി എസ്24 ഫോണുകള്‍ക്ക് മാത്രമായാണ് ഗ്യാലക്‌സി എഐ നല്‍കിയത്. തുടര്‍ന്ന് തലേ വര്‍ഷത്തെ എസ്23 സീരിസിനും, ഗ്യാലക്‌സി സെഡ് ഫോള്‍ഡ്/ഫ്‌ളിപ് 5 മോഡലുകള്‍ക്കും നല്‍കി.

സാംമൊബൈലിന്റെ പുതിയ റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, സാംസങ് ഇപ്പോള്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന വണ്‍ യുഐ 6.1.1 ലേറെ ഗ്യാലക്‌സി എ സീരീസ് ഫോണുകളിലേക്കും എഐ ചേക്കേറും. ഗ്യാലക്‌സി എ35, എ55 സീരിസുകളിലും എഎ ലഭിക്കുമെന്നാണ് സൂചന. ആപ്പിള്‍ എഐ പ്രോസസിങ് ഫോണുകളില്‍തന്നെ നടത്താന്‍ ശ്രമിക്കുന്നതാണ് മറ്റ് ഐഫോണുകള്‍ക്ക് നിര്‍മ്മിത ബുദ്ധി ലഭിക്കാതെ പോകുന്നത്. എന്നാല്‍, സാംസങ് അനുവര്‍ത്തിക്കുന്നത് മറ്റൊരു രീതിയാണ്. ഉപകരണത്തിലും ക്ലൗഡിലുമായി പ്രൊസസിങ് നടത്തുന്നു. ഭാവിയില്‍ ആപ്പിള്‍ ഈ രീതി അനുവര്‍ത്തിച്ചാല്‍ മാത്രമായിരിക്കുംഇപ്പോള്‍ വില്‍ക്കുന്ന മറ്റ് ഐഫോണുകളില്‍ ജനറേറ്റിവ് എഐ ലഭിക്കുക.

അതു പോലെ തന്നെ പ്രീമിയം ഫോണുകളില്‍ ലഭിക്കുന്ന അതേ എഐ ശേഷികളെല്ലാം എ സീരിസിന് ലഭിക്കില്ല. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ എ35ന്റെ തുടക്ക വേരിയന്റ് വില്‍ക്കുന്നത് 24,499 രൂപയ്ക്കാണ്. എല്ലാ ഫീച്ചറുകളും പരിശോധിച്ചശേഷം പരിഗണിക്കാം.

Advertisement