പുതിയ ഡിസൈനിൽ ജിമെയിൽ: ജൂണിൽ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

Advertisement

ന്യൂയോർക്ക്: ജനപ്രിയ ഇമെയിൽ സൈറ്റായ ജിമെയിലിൽ പുതിയൊരു ഡിസൈൻ കൊണ്ടുവരുന്നതായി ഗൂഗിൾ. ഗൂഗിൾ വർക്ക്‌സ്‌പെയ്‌സിനായുള്ള കമ്പനിയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഡിസൈൻ അവതരിപ്പിക്കുന്നത്.

ഇത് ഗൂഗിൾ ചാറ്റ്, മീറ്റ്, സ്‌പേസസ് എന്നിവയിലേക്ക് ജിമെയിലിനെ കൂടുതൽ അടുപ്പിക്കും.

2022 പകുതിയോടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ‘ഇന്റഗ്രേറ്റഡ് വ്യൂ’ ലഭ്യമാകും. അതായത് പുതിയ ഡിസൈൻ ജൂണിനു മുമ്പായി ലഭിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ് ഉപയോക്താക്കൾക്ക് ഫെബ്രുവരി 8 മുതൽ പുതിയ ‘ഇന്റഗ്രേറ്റഡ് വ്യൂ’ ഡിസൈൻ പരീക്ഷിക്കാമെന്ന് വർക്ക് സ്പേസ് ബ്ലോഗ് നിർദ്ദേശിക്കുന്നു.

ജിമെയിലിൽ ചാറ്റ്, മീറ്റ്, സ്പെസ്സ് എന്നിവയ്ക്കായുള്ള ഒറ്റ സംയുക്ത ലേഔട്ടിന് പകരം മെയിൽ, ചാറ്റ്, സ്പെസ്സ്, മീറ്റ് എന്നിവയിലേക്ക് മാറാനുള്ള നാല് ബട്ടണുകൾ പുതിയതിൽ ഉണ്ടാകും. ഉപയോക്താക്കൾക്ക് ഒരേസമയം നാല് ബട്ടണുകളിൽ ഒന്ന് മാത്രമേ വലുതായി കാണാനാകൂ. നോട്ടിഫിക്കേഷൻ ബബിളുകളുടെ സഹായത്തോടെ അവ അപ്ഡേറ്റ് ആയി നിൽക്കുമെന്നും ഗൂഗിൾ പറയുന്നു.