ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി റെക്കോഡ് വർദ്ധനവിൽ

Advertisement

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ വരും വർഷത്തിൽ വൻ വർധന ഉണ്ടാകുമെന്ന് റിപ്പോർട്ട്.

മൊബൈൽ ഫോൺ കയറ്റുമതിയിൽ മികച്ച വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും, സർക്കാർ വ്യവസായ മേഖലകളുമായി മികച്ച സഹകരണം നടത്തുന്നതിന്റെ തെളിവാണ് ഇതെന്നും ഐ.സി.ഇ.എ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞു.

ആഗോള ബഹുരാഷ്‌ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയും, ഇവിടെ തന്നെ കമ്പനികളുടെ ഉത്പന്നങ്ങൾ നിർമ്മിച്ച്‌ കയറ്റുമതി ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2020-21 സാമ്പത്തിക വർഷത്തിൽ 3.16 ബില്ല്യൺ ഡോളർ ആയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിൽ 75 ശതമാനം വർധനയിലൂടെ 5.5 550 കോടി ഡോളറായി ഉയരുമെന്നാണ് റിപ്പോർട്ട്. 2020 ഏപ്രിൽ ഒന്നിന് അവതരിപ്പിച്ച പിഎൽഐ സ്‌കീം വഴിയാണ് ഈ ഉയർച്ച ഉണ്ടായിരിക്കുന്നത്.

Advertisement