ഷവോമിയുടെ 2022ലെ മി ഫാൻ ഫെസ്റ്റിവൽ ; വൻ വിലക്കുറവിൽ ഷവോമി ഫോണുകളും ടിവികളും

Advertisement

തിരുവനന്തപുരം: ഷവോമിയുടെ 2022ലെ മി ഫാൻ ഫെസ്റ്റിവൽ തുടങ്ങി. വിലക്കുറവിന്റെ ഈ ഓൺലൈൻ മേള ഏപ്രിൽ 12 വരെ തുടരും.

എംഐയുടെ മിക്ക പ്രോഡക്ടുകളും ഈ ഫെസ്റ്റിൽ വൻ വിലക്കുറവ് വാങ്ങാൻ സാധിക്കും. എസ്ബിഐ കാർഡ് ഉടമകൾക്ക് (ക്രെഡിറ്റ്, ഡെബിറ്റ്) വിലയുടെ 10 ശതമാനം അധിക ഡിസ്‌കൗണ്ടും മി ഫാൻ ഫെസ്റ്റിവലിൽ ലഭിക്കും.

അതിനൊപ്പം പതിവ് ഓഫറുകൾക്ക് പുറമേ അകർഷകമായ എക്‌സേഞ്ച് ഓഫറുകൾ വഴി വലിയ വിലക്കുറവ് നേടാം. മി ഇന്ത്യാ സ്റ്റോർ വഴിയാണ് വിൽപന. ലഭിക്കുന്ന പ്രോഡക്ടുകൾക്ക് കുറവുകൾ ഉണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ റീപ്ലേസ് ചെയ്യാനുള്ള അവസരവും ഉണ്ട്. ചില ഓഫറുകൾ നോക്കാം.

മിഡിയടെക് ഡിമെൻസിറ്റി 920 5ജിയാണ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഷവോമി 11ഐ 5ജി 8 ജിബി + 128 ജിബി പതിപ്പിന്റെ വില 31,999 രൂപയാണ്. എന്നാൽ 5,000 രൂപ വിലക്കുറവിൽ ഇത് 26,999 രൂപയ്ക്കു ലഭിക്കും. കൂടാതെ എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ 2,000 രൂപ അധികം കിഴിവു ലഭിക്കും. സെസ്റ്റ്മണിയുടെ (ദലേെങീില്യ) ഇഎംഐ പ്രയോജനപ്പെടുത്തുന്നവർക്ക് ഇതു കൂടാതെ 5,000 രൂപ കിഴിവു ലഭിക്കും. കൂടാതെ 3,000 രൂപ വിലയ്ക്കുള്ള ഇയർഫോണും സോപ് ഡിസ്പെൻസറും 99 രൂപയ്ക്ക് നൽകും.

വിൻഡോസ് 11ൽ പ്രവർത്തിക്കുന്ന റെഡ്മി ബുക്ക് ലാപ്ടോപ്പിന്റെ വില 51,999 രൂപയാണ്. ഇന്റൽ ഐ3 11ത് ജനറേഷൻ പ്രോസസറും 8 ജിബി റാമും 256 ജിബി എസ്‌എസ്ഡിയുമുള്ള കംപ്യൂട്ടർ സെയിലിൽ 36,999 രൂപയ്ക്കാണ് വിൽക്കുന്നത്.

എസ്ബിഐ കാർഡ് ഉടമകൾക്ക് 4,000 രൂപ വരെ അധിക കിഴിവും ലഭിക്കും. കൂപ്പൺ വഴി 500 രൂപയും കിഴിവുണ്ട്. കമ്പനി നൽകുന്ന കിഴിവെല്ലാം ലഭിക്കുന്നെങ്കിൽ ലാപ്ടോപ് 32,499 രൂപയ്ക്ക് ലഭിക്കും. യഥാർത്ഥ വില 59,999 രൂപയുള്ള റെഡ്മിബുക്ക് 15 പ്രോ കമ്പനി നൽകുന്ന കിഴിവെല്ലാം ഉപയോഗിച്ചാൽ 40,999 രൂപയ്ക്കു സ്വന്തമാക്കാം.

മി നോട്ട്ബുക്ക് പ്രോയുടെ യഥാർത്ഥ വില 69,999 രൂപയാണ്. സെയിലിൽ എല്ലാ കിഴിവും നേടാനായാൽ വില 50,999 രൂപയ്ക്ക് ഇത് വാങ്ങാം. മി നോട്ട്ബുക്ക് അൾട്രാ വില 71,999 രൂപയാണ്. കിഴിവു ലഭിച്ചാൽ 53,999 രൂപയ്ക്ക് ലഭിക്കും. റെഡ്മി സ്മാർട് ബാൻഡ് പ്രോ സ്പോർട്സ് വാച്ച്‌ വില 5999 രൂപയാണ്, ഇത് കിഴിവുകളോടെ വില 3,499 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി 10 9,899 രൂപയ്ക്ക് 1,000 രൂപ എസ്ബിഐ കാർഡ് ഓഫറോടെ ലഭിക്കും. ഇത്തരത്തിൽ റെഡ്മി നോട്ട് 11 11,699 രൂപയ്ക്ക് ലഭിക്കും.മി ടിവി 5എക്സ് സീരീസ് ടിവി വില 59,999 രൂപയാണ് എന്നാൽ ഓഫറുകളോടെ ഇത് 39,999 രൂപയ്ക്ക് ലഭിക്കും. ഇതിനു പുറമെ എസ്ബിഐ കാർഡുള്ളവർക്ക് 5,000 രൂപ അധികമായി ഇളവ് നേടാം.

Advertisement