ഉപയോക്താക്കളുടെ വിവരങ്ങൾ രഹസ്യമായി ചോർത്തുന്ന ആപ്പുകൾ നിരോധിച്ച്‌ ഗൂഗിൾ

Advertisement

ന്യൂയോർക്ക്: രഹസ്യമായി ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും പ്രധാന വിവരങ്ങളും ചോർത്തുന്ന ആപ്പുകൾ പ്ലേ സ്റ്റോറിൽ ഗൂഗിൾ നിരോധിച്ചു .10 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്ത മുസ്ലീം പ്രാർത്ഥനാ ആപ്പുകൾ, ബാർകോഡ് സ്‌കാനിംഗ് ആപ്പ്, ഹൈവേ സ്പീഡ് ട്രാപ്പ് ഡിറ്റക്ഷൻ ആപ്പ് എന്നിവയും നിരോധിക്കപ്പെട്ട ആപ്പുകളിൽ ചിലതാണ്.

വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം നിരോധിച്ചിരിക്കുന്ന ഈ ആപ്പുകൾ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ, ഇമെയിൽ, ഫോൺ നമ്പറുകൾ, അടുത്തുള്ള ഉപകരണങ്ങൾ, പാസ്വേഡുകൾ എന്നിവ ശേഖരിക്കുന്നതായി കണ്ടെത്തയിരുന്നു . ഉപയോക്താക്കളുടെ വിവരങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യുന്നതിന് അവരുടെ ആപ്പുകളിൽ അതിന്റെ കോഡ് ഉൾപ്പെടുത്തുന്നതിന് പണം നൽകിയതായും റിപ്പോർട്ടുണ്ട്.

നിരോധിക്കപ്പെട്ട ആപ്പുകളിൽ കണ്ടെത്തിയ അപകടകാരിയായ കോഡ് രണ്ട് ഗവേഷകരാണ് കണ്ടെത്തിയത്. സെർജ് എഗൽമാൻ, ജോയൽ റിയർഡൻ എന്നിവരായിരുന്നു ഇവർ. 2021ൽ തങ്ങളുടെ കണ്ടെത്തലുകൾ ഗൂഗിളിൽ എത്തിയതായി ഗവേഷകർ വെളിപ്പെടുത്തിയിരുന്നു.

Advertisement