സാംസങ് നിയോ ക്യുഎൽഇഡി ടിവികളുടെ 2022 ശ്രേണിക്ക് മുൻകൂട്ടി റിസർവ് ചെയ്യാം

Advertisement

കൊച്ചി: ഈ വർഷം ജനുവരിയിൽ സിഇഎസ് 2022-ൽ പുറത്തിറക്കിയ നിയോ ക്യുഎൽഇഡി ടിവികളുടെ ഏറ്റവും പുതിയ 2022 നിര ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമാകും.

2022 ഏപ്രിൽ 7 മുതൽ 18 വരെ, നിയോ ക്യുഎൽഇഡി 8കെ, നിയോ ക്യുഎൽഇഡി ടെലിവിഷനുകൾ സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ സാംസങ് ഷോപ്പിൽ ( https://www.samsung.com/in/offer/online/pre-reserve-new-neo-qled/ ) മുൻകൂട്ടി റിസർവ് ചെയ്യാം.

ഉപഭോക്താക്കൾക്ക് 10,000 രൂപയ്ക്ക് നിയോ ക്യുഎൽഇഡി 8കെ ടിവി മുൻകൂട്ടി റിസർവ് ചെയ്യാനും ഈ ഫ്ലാഗ്ഷിപ്പ് ടിവി വാങ്ങുന്ന സമയത്ത് 20,000 രൂപ കിഴിവ് നേടാനും കഴിയും. അതുപോലെ, നിയോ ക്യുഎൽഇഡി ടിവി 5,000 രൂപയ്ക്ക് മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്. ടിവി വാങ്ങുന്ന സമയത്ത് ഉപഭോക്താക്കൾക്ക് 10,000 രൂപ കിഴിവ് ലഭിക്കും.