ഇലക്ട്രിക് ഉപകരണങ്ങൾ ശ്രദ്ധയോടെ വേണം വൃത്തിയാക്കാൻ. മിക്സി ക്ലീൻ ചെയ്യാനുള്ള സൊല്യൂഷൻ എങ്ങനെയുണ്ടാക്കാമെന്നും മിക്സിയുടെ ബ്ലേഡ്എങ്ങനെ മൂർച്ചകൂട്ടാമെന്നും ഒക്കെയുള്ള ടിപ്സ് നോക്കിയാലോ!! സൊല്യൂഷൻ തയ്യാറാക്കാൻ ഒരു ബൗളിൽ 2 ടേബിൾസ്പൂൺ ബേക്കിങ് സോഡാ, ഒരു സ്പൂൺ ഉപ്പ്, അല്പം ഡിഷ് വാഷ് അല്ലെങ്കിൽ അല്പം അലിയിച്ച ഡിഷ് സോപ്പ്,
അല്പം ടൂത്പേസ്റ്റ്, അല്പം വൈറ്റ് വിനെഗർ, പകുതി നാരങ്ങ നീർ (ആവശ്യമെങ്കിൽ) എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ക്ലീനിങ് സൊല്യൂഷൻ റെഡി. ക്ലീൻ ചെയ്യാൻ കുറച്ചു ഇയർ ബഡ്‌സ്, പഴയ ടൂത്ബ്രഷ് എന്നിവ ഉപയോഗിക്കാം. മിക്സിയുടെ ജാറിന്റെ അടിഭാഗത്തേക് അല്പം സൊല്യൂഷൻ ഒഴിക്കുക. ഒരു മിനിറ്റ് വെയിറ്റ് ചെയ്ത ശേഷം ബ്രഷ് കൊണ്ട് വൃത്തിയാക്കാം. ബ്രഷ് കൊണ്ട് കഴുകാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത്
ബഡ്‌സ് ഉപയോഗിക്കാം. മിക്സിയുടെ പുറം ഭാഗവും ബ്രഷും സൊല്യൂഷനും വെച് ക്ലീൻ ചെയ്യാം. ബ്ലേഡ്ന്റെ മൂർച്ചകൂട്ടാൻ ഉണങ്ങിയ ജാറിലേക്ക് കുറച്ച് ഉപ്പ്, അല്പം ഡിഷ് വാഷ്, അല്പം ബായ്കിങ്സോഡാ, അല്പം വിനാഗിരി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒന്ന് കറക്കിയെടുക്കാം. വൃത്തികേടായ അടപ്പും ബ്രഷും സൊല്യൂഷനും ഉപയോഗിച്ചു വൃത്തി ആക്കാവുന്നതാണ്. മിക്സി വൃത്തിയാക്കാൻ ശ്രദ്ധയോടെ അല്പം
സൊല്യൂഷനെടുത്ത് ബ്രഷ് ഉപയോഗിച്ച് ഉരസണം. മിക്സിയിലേക്ക് വെള്ളം ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ബ്രഷ് എത്താത്ത ഭാഗത്തെല്ലാം ബഡ്‌സ് ഉപയോഗിച്ച് വൃത്തിയാക്കണം. ശേഷം ഒരു തുണികൊണ്ട് നനവില്ലാതെ തുടച്ചെടുക്കണം. ഇതു പോലെ മാസത്തിലൊരിക്കൽ ഡീപ് ക്ലീൻ ചെയ്തുനൊക്കൂ,