പുറത്തുനിന്നും വീട്ടിലേക്ക് ഇഴഞ്ഞുകയറുന്ന പ്രാണികളുടെ ശല്യം ഇനിയുണ്ടാവില്ല

Advertisement

പുറത്തുനിന്നും വീട്ടിലേക്ക് ഇഴഞ്ഞുകയറുന്ന പ്രാണികളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന കുറച്ചു മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതല്‍, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം. മഴയുള്ള സമയങ്ങളില്‍ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്‌പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാം.

ഇതിനായി ഒരു പാത്രത്തില്‍ കുറച്ച് സോപ്പ് പൊടി എടുക്കാം. സോപ്പുപൊടിക്ക് പകരം ലിക്വിഡ് സോപ്പ് ആയാലും മതി. അതിലേക്ക് ഒരു ഗ്ലാസ് വെള്ളവും അതേ അളവില്‍ വിനാഗിരിയും ചേര്‍ക്കുക. വെള്ളം എത്ര എടുക്കുന്നുവോ അതേ അളവില്‍ തന്നെ ആയിരിക്കണം വിനാഗിരിയും ചേര്‍ക്കേണ്ടത്. അതിലേക്ക് 4 സ്പൂണ്‍ ഉപ്പും ചേര്‍ക്കുക. എന്നിട്ട് ഉപ്പും സോപ്പ്‌പൊടിയും നന്നായി അലിയുന്നത് വരെ മിക്‌സ് ചെയ്യുക.

ഇനി ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കി വെച്ച് ഒരു മാസം വരെ ഉപയോഗിക്കാം. ആഴ്ചയില്‍ ഒരുതവണ ഇത് സ്‌പ്രേ ചെയ്താല്‍ ഇഴജന്തുക്കള്‍ അടുക്കില്ല. ഉറുമ്പ് ശല്യത്തിനും ഇത് ബെസ്റ്റാണ്. ഇനി ഒച്ചാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ഒരു സ്‌പ്രേ ബോട്ടിലില്‍ കുറച്ചധികം ഉപ്പെടുത്ത് അതിലേക്ക് വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒച്ച് വരുന്നഭാഗത്തേക്ക് സ്‌പ്രേ ചെയ്താല്‍ ഒച്ച് ശല്യവും മാറിക്കിട്ടും.

ഒച്ച് ഒന്നോ രണ്ടോ ഉള്ളുവെങ്കില്‍ അതിന്റെ മുകളില്‍ കുറച്ച് ഉപ്പിട്ടാല്‍ മതിയാവും. ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യത്തിനും ഉപ്പാണ് ബെസ്റ്റ്. ചിതലിനെ ഇല്ലാതാക്കാന്‍ എവിടെയാണോ ചിതല്‍ പുറ്റ് ഉള്ളത് അവിടെ ക്ലീന്‍ ചെയ്ത് കുറച്ച് മണ്ണെണ്ണ സ്‌പ്രേ ചെയ്യുകയോ ഒരു തുണിവെച്ചു തുടക്കുകയോ ചെയ്യാം. ആഴ്ചയില്‍ വെറും 3 തവണ ചെയ്താല്‍ മതി. ഒച്ചും അടുക്കില്ല

Advertisement