മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്ന് പേർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരുക്ക്

Advertisement

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്നലെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ‘ ജില്ലയിയാണ് വെടിവെപ്പുണ്ടായത്. നാഗാ വിഭാഗം എംഎൽഎമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് വീണ്ടും സംഘർഷമുണ്ടായത്

മെയ്‌തേയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് കലാപത്തിൽ കലാശിച്ചത്. ജനസംഖ്യയുടെ 64 ശതമാനത്തോളം ഗോത്രേതര വിഭാഗമാണ് മെയ്‌തേയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടവരാണ്. 35 ശതമാനത്തോളം വരുന്ന നാഗാ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്