ഒഡീഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. 48 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. 38 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒരു ട്രെയിൻ പൂർണമായും റദ്ദാക്കുകയും 4 ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്നും ഷാലിമാറിലേക്ക് വൈകിട്ട് 4.55 ന് പുറപ്പെടേണ്ട എക്സ്പ്രസാണ് റദ്ദാക്കിയത്. കന്യാകുമാരി – ഡിബ്രുഗർക് – വിവേക്, പട്ന- എറണാകുളം എക്സ്പ്രസ്, സിൽച്ചർ – തിരുവനന്തപുരം എക്സ്പ്രസ്, ഡിബ്രുഗർക്- കന്യാകുമാരി വിവേക് എന്നിവയാണ് വഴി തിരിച്ച് വിട്ടത്. അതേ സമയം പരിക്കേറ്റവരുടെ കുടുംബാഗങ്ങൾക്ക് ദുരന്ത ഭൂമിയിലേക്ക് യാത്ര ചെയ്യുന്നതിനായി ചെന്നൈയിൽ നിന്നും പ്രത്യേക ട്രെയിൻ ഇന്ന് സർവിസ് നടത്തും.
ഹൗറ എറണാകുളം അന്ത്യോദയ എക്സ്പ്രസ്,ഷാലിമാർ – ചെന്നെ കോറമൻറൽ എക്സ്പ്രസ്,ചെന്നെ ഹൗറ എക്സ്പ്രസ് എന്നി ട്രെയിനുകൾ ക്യാൻസൽ ചെയ്തു. തിരുച്ചിറപ്പള്ളി -ഹൗറ എക്സ്പ്രസ് ബിസിയാനഗർ വഴി തിരിച്ചുവിട്ടു സീ ഗാഡ് ടൗൺ – താമ്പരം നാഗോൺ എക്സ്പ്രസും വഴി തിരിച്ചുവിട്ടു