കൊചി.മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ
കോളേജ് പ്രിൻസിപ്പാളിന്റെ മൊഴിയെടുത്തു. എറണാകുളം സെൻട്രൽ പോലീസ് ആണ് പ്രിൻസിപ്പൾ വിഎസ് ജോയുടെ മൊഴി രേഖപ്പെടുത്തിയത്.
കേസിൽ വ്യാജരേഖ ചമച്ച കെ വിദ്യയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വിദ്യ നൽകിയ രേഖകൾ വ്യാജമാണെന്ന് കോളേജ് അധികൃതർ തന്നെ കണ്ടെത്തിയിരുന്നു. തുടർന്നാണ് കെ വിദ്യക്കെതിരെ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയത്. വിദ്യ എസ് എഫ് ഐയുടെ സജീവ പ്രവർത്തകയാണെന്നാണ് കെ എസ് യു ആരോപണം. അതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ മാർക്ക് ലിസ്റ്റ് സംബന്ധിച്ചും കെ എസ് യു അട്ടിമറി ആരോപണം ഉന്നയിക്കുന്നുണ്ട് ഇരു വിഷയങ്ങളിലും കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം