തിരുവനന്തപുരം . പുരയ്ക്ക് തീ വിഴുമ്പോഴും ഗ്രൂപ്പുകളിച്ച് കോണ്‍ഗ്രസ്, രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കാതെ എ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്ത്. രാഹുലിന്റെ പരാജയം ഉറപ്പിക്കാൻ എ ഗ്രൂപ്പിൽ നിന്നും നാല് വിമത സ്ഥാനാർത്ഥികൾ
ദുൽഖിഫിൽ, എസ്.പി അനീഷ്, പിഎസ് അനുതാജ് എന്നിവർ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കും. ഉമ്മൻചാണ്ടി നിർദേശിച്ച പേര് വെട്ടി രാഹുലിനെ സ്ഥാനാർത്ഥിയാക്കി എന്ന് ആണ് പരാതി. അബിൻ വർക്കി രമേശ് ചെന്നിത്തലയുടെ പ്രതിനിധിയായി ഇന്ന് നോമിനേഷൻ സമർപ്പിക്കും. കെ സി വേണുഗോപാലിൻ്റെ പ്രതിനിധിയായി ബിനു ചുള്ളിയിലും ഇന്ന് നോമിനേഷൻ നൽകുമെന്നാണ് അറിവ്.
ഗ്രൂപ്പ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെട്ട താരിഖ് അന്‍വറിനെ കാണാന്‍ ഗ്രൂപ്പുമാനേജര്‍മാര്‍ തയ്യാറല്ല. അങ്ങോട്ട് പോയി കാണാന്‍ താരിഖും തയ്യാറല്ല. നാട്ടുകാരുടെ മുന്നില്‍ ഗ്രൂപ്പുകളിച്ചിട്ട് തിരഞ്ഞെടുപ്പാകുമ്പോള്‍ ഓടിയെത്തി പത്രസമ്മേളനം നടത്തിയാല്‍ എല്ലാമായെന്ന രീതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും കോണ്‍ഗ്രസിന് ഉളുപ്പെന്നും അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല.
നേതൃത്വത്തിലുള്ള രണ്ടുപേരെ ഭരണപക്ഷം കേസില്‍ കുടുക്കുന്നു എന്ന വ്യാകുലതയും അലട്ടുന്നില്ല.