മലബാറിലെ സീറ്റ് കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകും; പ്ലസ് വൺ ക്ലാസുകൾ അഞ്ചാം തീയതി തുടങ്ങും

Advertisement

തിരുവനന്തപുരം:
ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ ക്ലാസുകൾ അഞ്ചാം തീയതി തുടങ്ങും. ആദ്യ അലോട്ട്‌മെന്റുകളിൽ സീറ്റ് നേടിയ കുട്ടികളെ ഉൾപ്പെടുത്തിയായിരിക്കും ക്ലാസ് ആരംഭിക്കുക. രണ്ടാഴ്ച കൊണ്ട് മുഴുവൻ ആശങ്കകളും പരിഹരിക്കും. 

ഗവ. അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് കർശന വിലക്കുണ്ടാകും. വിജിലൻസ് പരിശോധന അടക്കം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം പ്ലസ് വൺ ഇംപ്രൂവ്‌മെന്റിൽ ആശങ്ക വേണ്ടെന്നും കഴിഞ്ഞ വർഷത്തേത്ത് പോലെ പരീക്ഷ നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
 

Advertisement