കൊച്ചി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ക്രിയേറ്റിൻ്റെ അളവ് ഉയർന്ന് തന്നെയാണ് നിൽക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മഅദനിക്ക് ഉയർന്ന രക്തസമ്മർദ്ദവും ഉണ്ട്. അത് കൊണ്ട് അൻവാർശേരിയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായിട്ടല്ല. യാത്ര ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ല മഅദനിയെന്നാണ് ഡോക്ടര്‍മാര്‍ നൽകുന്ന വിശദീകരണം.