ജയ്പൂര്‍. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ജയ്പൂരിൽ ചേരും.പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ അധ്യക്ഷതയിലാണ് യോഗം.സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായും ജെ.പി നദ്ദ ചർച്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രി സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
വസുന്ധര രാജയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരാനാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കളുടെ താൽപര്യം. എന്നാൽ ഇത്തവണ യുവ നേതൃത്വ പരിഗണിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്നും പാർട്ടി വൃത്തകൾ സൂചന നൽകുന്നു. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിനായുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനവും ഇന്ന് ഉണ്ടാകും