മറയൂരിലെ ജനവാസമേഖലയിൽ വീണ്ടും പടയപ്പ

Advertisement

ഇടുക്കി. മറയൂരിലെ ജനവാസമേഖലയിൽ വീണ്ടും പടയപ്പയെന്ന കാട്ടാന ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രി ചട്ട മൂന്നാറിൽ ലയങ്ങൾക്ക് സമിപത്തെത്തിയ പടയപ്പ പരിഭ്രാന്തി പരത്തി. മണിക്കൂറികൾ ഭീതി പരത്തിയ ആനയെ നാട്ടുകാരും വനം വകുപ്പ് വാച്ചർമാരും ചേർന്നണ് കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാമ്പൻ മലയിലെത്തിയ പടയപ്പ വ്യാപക നാശ നഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതുവരെ ആളുകളെ ഉപദ്രവിച്ചിട്ടില്ലെങ്കിലും അടുത്തിടെ പടയപ്പ അക്രമകാരിയായെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനവാസമേഖലകളിൽ എത്തി വീടുകളും കടകളും തകർത്ത് അരിയുൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ അകത്താക്കുന്നത് പതിവായതോടെ ആനയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Advertisement