അകാലനരയെ പടിക്കുപുറത്തുനിര്‍ത്താം ഇതുപയോഗിച്ചാല്‍

Advertisement

പ്രായമാകുമ്പോള്‍ മുടി നരയക്കുന്നത് സാധാരണമാണ്. ജരയെന്ന തൊലിചുളുക്കവും നരയെന്നമുടി വെളുക്കലുമാണ് വാര്‍ദ്ധക്യത്തിന്റെ മുഖ്യലക്ഷണം എന്നാല്‍ ജര ബാധിക്കുംമുമ്പേ തന്നെ നര ബാധിച്ച നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. അകാലനരയെന്നാണിതിന് പേര്.

ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം എന്നിവ മുടി വേഗം നരയ്ക്കുന്നതിന് കാരണമാകുന്നു. ഇന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക സമ്മര്‍ദ്ദവും നരയ്ക്ക് കാരണമാണ്. ഹൈയര്‍ ഡൈ പലര്‍ക്കും അലര്‍ജ്ജിയും ദോഷകാരിയുമാണ്. നര ് അകറ്റാന്‍ വിലകൂടിയ പല വഴികളും സ്വീകരിക്കുമെങ്കിലും വിചാരിച്ച ഫലം കിട്ടില്ല. ഇപ്പോഴിതാ കെമിക്കലുകള്‍ ഉപയോഗിക്കാതെ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ആദ്യഉപയോഗത്തില്‍ തന്നെ മുടി നല്ലതായി കറുപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

ആവശ്യമായ സാധനങ്ങള്‍.

  1. ബീറ്റ്‌റൂട്ട്, 2. ആര്യ വേപ്പില,
  2. കറിവേപ്പില ,4. കാപ്പിപ്പൊടി, 5. മൈലാഞ്ചി പൊടി,
  3. നെല്ലിക്ക പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബീറ്റ്‌റൂട്ട് മുറിച്ച് കഷ്ണങ്ങളാക്കി വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ ഇട്ട് അരച്ച് എടുക്കുക. ശേഷം ഇത് അരിച്ച് അതില്‍ നിന്ന് ജ്യൂസ് വേര്‍തിരിക്കണം. അടുത്തതായി കറിവേപ്പിലയും ആര്യ വേപ്പിലയും കുറച്ച് ബീറ്റ്‌റൂട്ട് ജ്യൂസും ചേര്‍ത്ത് നല്ല പോലെ അരച്ച് എടുക്കുക. ഒരു ഗ്ലാസ് വെള്ളത്തില്‍ കാപ്പിപ്പൊടി ഇട്ട് നല്ല പോലെ വറ്റിച്ച് എടുക്കണം. ശേഷം കട്ടന്‍കാപ്പി തണുപ്പിക്കണം.

അതുകഴിഞ്ഞ് ഒരു ഇരുമ്ബ് ചീനച്ചട്ടിയില്‍ നേരത്തെ അരച്ചുവച്ച കറിവേപ്പിലയും ആര്യ വേപ്പിലയും ഇടുക. എന്നിട്ട് ബാക്കി വന്ന ബീറ്റ്‌റൂട്ട് ജ്യൂസും അതില്‍ ചേര്‍ത്ത് ആവശ്യത്തിന് മൈലാഞ്ചി പൊടിയും നെല്ലിക്ക പൊടിയും കട്ടന്‍കാപ്പിയും ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. തലയില്‍ തേച്ച് പിടിപ്പിക്കാന്‍ പറ്റിയ രീതിയില്‍ ആക്കിയെടുക്കുക. ശേഷം ഒരു രാത്രി മുഴുവന്‍ ചീനച്ചട്ടിയില്‍ തന്നെ വയ്ക്കുക. രാവിലെ ഈ മിശ്രിതത്തിന്റെ നിറം കറുത്തിരിക്കുന്നതായി കാണാം. ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരു രണ്ടുമണിക്കൂര്‍ കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ കഴുകി കളയാം. ഷാംപൂ ഉപയോഗിക്കരുത്. ആദ്യഉപയോഗത്തോടെ തന്നെ മാറ്റം അറിയാന്‍ സാധിക്കും.