പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

Advertisement

കൊച്ചി: നിരവധി കേസ്സുകളിൽ പൊതു താല്പര്യ ഹർജികൾ സമർപ്പിച്ചിട്ടുള്ള പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
മാസപ്പടി, പാലാരിവട്ടം തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി കേസ്സുകളിലെ ഹർജിക്കാരനായിരുന്നു. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.