പഞ്ചാബിൽ നാല് ഖാലിസ്താൻ ഭീകരർ അറസ്റ്റിൽ

Advertisement

ജലന്ധര്‍.പഞ്ചാബിൽ നാല് ഖാലിസ്താൻ ഭീകരർ അറസ്റ്റിൽ.ഭീകര സംഘടന ബബ്ബർ ഖൽസ ഇന്റർ നാഷണലിന്റെ പ്രവർത്തകാരാണ് അറസ്റ്റിലായത്.ഇവരിൽ നിന്നും തോക്കുകളും നൂറിലേറെ വെടിയുണ്ടകളും പിടിച്ചെടുത്തു. പാകിസ്ഥാനിൽ നിന്നും ഡ്രോൺ വഴി മയക്കു മരുന്നും, ആയുധങ്ങളും കടത്തുന്ന സംഘമാണ് പിടിയിൽ ആയതെന്ന് പോലീസ് അറിയിച്ചു.ഇവരുടെ കൂട്ടാളികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി