ഐആർഇ ഖനനംസർക്കാർ കരാർ പാലിക്കണം -സമര സമിതി

Advertisement

കരുനാഗപ്പള്ളി. അയണി വേലിക്കുളങ്ങരയിൽ ഐ.ആർ.ഇ.യുടെ ഖനനത്തിനെതിരെ 158 – ദിവസം അനിശ്ചിതകാല സമരം നടത്തിവന്നിരുന്ന ജനകിയ സമര സമിതിക്ക് വ്യവസായമന്ത്രി വിളിച്ചു കൂട്ടിയ ചർച്ചയിൽ നൽകിയ ഉറപ്പ് പാലിക്കാൻ തായാറാകണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. കളക്ടർ , ജിയോളജിക്കൽ പ്രിൻസിപ്പൽ സെക്രട്ടറി, പോലിസ് കമ്മീഷണർ എന്നിവർ അടങ്ങുന്ന സംഘം അയണി വേലിക്കുളങ്ങരയിൽ എത്തി പ്രദേശ വാസികളുടെ അഭിപ്രായം കേട്ടു സത്വരനടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി പി രാജീവ്എംപി.യുടെയും എം.എൽ എ.യുടെയും ഐ.ആർ.ഇ. അധികൃതരുടെയും സാന്നിദ്യത്തിൽ സമരസമിതിക്ക് ഉറപ്പ് നൽകിയത്. എന്നാൽ ചർച്ച കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ സമരസമിതി പ്രതിഷേധം രേഖപ്പെടുത്തി.. നടപടി വൈകിയാൽ ഖനന സ്തംഭനം ഉൾപ്പെടെയുള്ള അതിശക്തമായ സമരം തുടങ്ങുവാൻ ജനകീയ സമരസമിതി നിർബന്ധിതരാകുമെന്ന് സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബും ജനകൺവിനർ ജഗത് ജീവൻ ലാലിയും മുന്നറിയിപ്പു നൽകി.

Advertisement