കുസാറ്റ് ദുരന്തം,അന്വേഷിക്കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിര്‍ദ്ദേശം

Advertisement

കൊച്ചി. ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗാന നിശയ്ക്കിടെ ഉണ്ടായ ദുരന്തം അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിർദ്ദേശം നൽകി.

തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും അറുപതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതിനും ഇടയായതിനെപ്പറ്റി അടിയന്തിരമായി
സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പരിക്കേറ്റവരുടെ വിവരങ്ങൾ: കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിയവർ: 46

  • രണ്ടു പേർ ഐ സി യുവിൽ (ഇരുവരും പെൺകുട്ടികൾ)
  • ഗുരുതര പരിക്കുള്ള രണ്ടു പേരെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി (ഇരുവരും പെൺകുട്ടികൾ)
  • 15 പേർ നിസ്സാരപരിക്കുകളോടെ വാർഡിൽ ചികിത്സയിൽ
  • 15 കുട്ടികൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിൽ
  • രണ്ടു പേർ കിൻഡറിൽ നിന്ന് ഡിസ്ചാർജ് ആയി
  • ഒരു കുട്ടി സൺറൈസ് ആശുപത്രിയിൽ. പരിക്ക് ഗുരുതരമല്ല

HELPLINE NUMBER: 8075774769.

അതേസമയം കൊച്ചി കുസാറ്റിൽ ഉണ്ടായ അപകടത്തിൽ സുരക്ഷാ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. കോളേജ് അധികൃതരുടെയും സംഘാടകരുടെയും മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കുസാറ്റിലെ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികളും ഇന്നുണ്ടാകും.
എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നോര്‍ത്ത് പറവൂർ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ തോമസ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ 64 പേർക്ക് പരിക്കേറ്റിട്ടുണ്ട് 31 പേർ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.