പീഡനക്കേസിൽ ഇരയായ പെണ്‍കുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്, സർക്കാർ അഭിഭാഷകൻ പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Advertisement

കൊച്ചി . പീഡനക്കേസിൽ ഇരയായ പെണ്‍കുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി.ജി.മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഹർജി പരിഗണിക്കവെ മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പെൺകുട്ടിയുടെ മാനസിക- ശാരീരികാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ കോടതിക്ക് കൈമാറിയിട്ടുണ്ട്. പീഡനക്കേസിൽ ഇരയായ പെണ്‍കുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പി.ജി.മനുവിനെതിരായ കേസ്. ചോറ്റാനിക്കര പോലീസാണ് കേസെടുത്തത്.
ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബഞ്ചാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക.

Advertisement