തിരുവനന്തപുരം. തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. നാളെ വൈകുന്നേരം 5 മണിക്ക് തൃശൂർ രാമനിലയത്തിലാണ് ചർച്ച. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും കൊച്ചിൻ ദേവസ്വം ബോർഡുമായാണ് ചർച്ച നടത്തുക.
vo
പൂരം എക്സിബിഷൻ തറവാടക കൂട്ടിയതിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം തുടങ്ങിയതോടെയാണ് അപകടം തിരിച്ച സർക്കാർ അടിയന്തര ചർച്ചയ്ക്ക് തയ്യാറായത്. നവ കേരള സദസ്സിന് തൊട്ടുപിന്നാലെ ജില്ലയിലെത്തുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും മന്ത്രി കെ രാജനും വിഷയത്തിൽ ദേവസങ്ങളും ദേവസ്വം ബോർഡ് ഭാരവാഹികളുമായി ചർച്ച നടത്തും. രണ്ടു കോടിയിലധികം രൂപ തറവാടക നൽകണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ തുക ഒരു കോടിയിലേക്ക് നിജപ്പെടുത്തി സമവായം കണ്ടെത്താനാണ് സർക്കാർ ശ്രമം. ഇരു കൂട്ടരും തീരുമാനത്തിന് വഴങ്ങുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. പിന്നീടുള്ള എല്ലാവർഷവും 10% വാടക തുക വർധിപ്പിക്കാം എന്നതുമാണ് മുന്നോട്ടുവെക്കുന്ന നിർദ്ദേശം. കഴിഞ്ഞദിവസം ഹൈക്കോടതി ഇതു സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ കോടതിക്ക് പുറത്ത് പ്രശ്നപരിഹാരം കാണാമെന്ന നിലപാടായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡിന്. വിഷയത്തിൽ പരിഹാരം കണ്ടെത്തി നാലിന് കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കാനാണ് സർക്കാർ നീക്കം.