ക്രിസ്മസ് മദ്യവില്‍പ്പനയില്‍ കോളടിച്ച് ബവ്കോ. ഇത്തവണയും റെക്കോഡ് നേട്ടമാണ് മദ്യ വില്പനയിൽ ഉണ്ടായിരിക്കുന്നത്. മൂന്നു ദിവസംകൊണ്ട് 154 കോടി 77 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് തലേന്ന് മാത്രം 70 കോടി 73 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യംവിറ്റത് ചാലക്കുടിയിലാണ്. രണ്ടാമത് ചങ്ങനാശേരിയും മൂന്നാമത് ഇരിങ്ങാലക്കുടയുമാണ്. ഔട്ട് ലെറ്റുകളില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. യഥാര്‍ത്ഥ കണക്ക് വരുമ്പോള്‍ മദ്യത്തില്‍ നിന്നുള്ള ലാഭം ഇനിയും കൂടിയേക്കും.