കോഴിക്കോട്:
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിലെ ക്ഷണവുമായി ബന്ധപ്പെട്ട സമീപനത്തിൽ കോൺഗ്രസിനെ വിമർശിച്ച് സമസ്ത. ക്ഷണം സ്വീകരിക്കില്ലെന്ന് ക്ഷണം കിട്ടിയ ഉടനെ പറഞ്ഞ സീതാറാം യെച്ചൂരിയുടെ ആർജനം സോണിയ ഗാന്ധി കണ്ടുപഠിക്കണമെന്ന് സമസ്തയുടെ മുഖപത്രയമായ സുപ്രഭാതത്തിലെ മുഖപ്രസംഗം പറയുന്നു. പള്ളി പൊളിച്ചിടത്ത് കോൺഗ്രസ് കാല് വെക്കുമോയെന്നും സമസ്ത ചോദിക്കുന്നു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റാണ് ജനുവരിയിൽ നടക്കുന്നതെന്ന തിരിച്ചറിവ് യെച്ചൂരിയെ പോലെയുള്ളവർക്ക് ഉണ്ടായി. ഇതേ ആർജവമാണ് സോണിയ ഗാന്ധിയിൽ നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സമയത്ത് എങ്കിലും കോൺഗ്രസ് പുനർവിചിന്തനം നടത്തണമെന്നും സുപ്രഭാതത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു.