ഉത്സവഘോഷയാത്രയ്ക്കിടയില്‍ കത്തി കുത്തേറ്റ യുവാവ് മരിച്ചു

Advertisement

ചാത്തന്നൂര്‍: ഉത്സവഘോഷയാത്ര നടക്കുന്നതിനിടയില്‍ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. പുത്തന്‍കുളം കരിമ്പാലൂര്‍ വി.എസ് ഭവനില്‍ സുധാകരന്റെ മകന്‍ വിശാഖാ(25) ണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടരയോടെയാണ് സംഭവം. മീനമ്പലം കിളിത്തട്ടില്‍ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര നടക്കുമ്പോള്‍ അതില്‍ പങ്കെടുത്തു കൊണ്ടിരുന്ന വിശാഖിന് കുത്ത് ഏല്ക്കുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി ഗവ .മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കല്‍ ശ്രീരാമപുരം സ്വദേശി അനന്തുവിനെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിശാഖിന്റെ സഹോദരന്മാരില്‍ ഒരാളായ വിവേക് രണ്ടു വര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു. അമ്മ ശ്രീലത. സഹോദരന്‍: വിനീത്.