ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുന്നു

Advertisement

വയനാട്. മാനന്തവാടിയിലിറങ്ങിയ ആളെകൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുന്നു. ഇന്നലെ രാത്രി ബാവലി വനത്തിൽ നിന്ന് നാഗർഹോള വനമേഖലയിലേക്ക് നീങ്ങിയ ആന നിലവിൽ മസാലക്കുന്ന് ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. മൈസൂർ – മാനന്തവാടി ദേശീയപാതയിൽ ഒന്നര കിലോമീറ്റർ അകലെയാണ് ആനയുള്ളത്. ആന കർണാടകത്തിലായതിനാൽ മഖ്നയെ മയക്കുവെടിവയ്ക്കാൻ കർണാടക വനം വകുപ്പിന്റെ സഹായം കൂടി തേടിയിട്ടുണ്ട്.

കർണ്ണാടകത്തിൽ നിന്നുള്ള 25 അംഗ ടാസ്ക് ഫോഴ്സ് സംഘം മൂന്ന് ദിവസമായി ദൗത്യ സംഘത്തിനൊപ്പമുണ്ട്. വെറ്റിനറി ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്ക് വെടിവയ്ക്കാനായി വനത്തിലേക്ക് കയറിയിട്ടുള്ളത്. ഇന്നലെ മുതൽ കൂടെയുണ്ടായിരുന്ന മോഴയാന ബേലൂർ മഖ്നയുടെ അടുത്ത് നിന്നും മാറിയിട്ടുണ്ട്. കൂടുതൽ അപകടകാരിയായആന ഇന്ന് രാത്രിയോടെ കേരള വന അതിർത്തിയിൽ എത്തുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.

Advertisement