കൊയിലാണ്ടിയിൽ എസ് എഫ് ഐ പ്രവർത്തകർ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

Advertisement


കോഴിക്കോട് .കൊയിലാണ്ടിയിൽ എസ് എഫ് ഐ പ്രവർത്തകർ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. എസ് എഫ് എഫ് ഐ  യൂണിറ്റ് സെക്രട്ടറി അനുനാഥ്, 
കോളജ് യൂണിയൻ ചെയർമാൻ അഭയ് കൃഷ്ണ ഉൾപ്പെടെ നാല് പേർക്കെതിരെയാണ്  ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് . കണ്ടാലറിയാവുന്ന മറ്റ് 16 പേരും കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ ആണ്. രണ്ടാം വർഷ വിദ്യാർത്ഥി അമൽ ഇന്ന് കോളജ് അധികൃതർക്കും രേഖാമൂലം  പരാതി നൽകും. ആർ ശങ്കർ  എസ്എൻഡിപി യോഗം കോളേജിന് സമീപത്തെ വീട്ടിൽ വെച്ച് മർദ്ദിക്കുകയും കൂടെ ഉണ്ടായിരുന്ന ഇരുപതോളം പേർ ആൾകൂട്ട വിചാരണ നടത്തി എന്നുമാണ് വിദ്യാർത്ഥിയുടെ പരാതി.

കൊയിലാണ്ടി കൊല്ലം ആർ ശങ്കർ  എസ്എൻഡിപി യോഗം കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സി ആർ അമലിനാണ് പരിക്കേറ്റത്. വിദ്യാർത്ഥി കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.  ആരോപണം നിഷേധിച്ച് എസ് എഫ് ഐ രംഗത്തെത്തി.


കൊയിലാണ്ടി കൊല്ലം ആർ ശങ്കർ  എസ്എൻഡിപി യോഗം കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. മർദനത്തിന് പിന്നിൽ താൻ ആണ് എന്നാരോപിച്ച് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി മർദിച്ചുവെന്ന് അമൽ പറയുന്നു . കോളജിന് സമീപത്തെ അടച്ചിട്ട വീട്ടിലായിരുന്നു സ്ംഭവം.


എസ് എഫ് ഐ പ്രവർത്തകർ അടക്കം 20 പേർ ഉണ്ടായിരുന്നു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ് മർദിച്ചപ്പോൾ  ബാക്കിയുള്ളവർ നോക്കി നിന്നു.


അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവും 
വലത് കണ്ണിനു സമീപം പരുക്കും ഏറ്റിട്ടുണ്ട്.
എന്നാൽ ആൾക്കൂട്ട വിചാരണയും മർദ്ദനവും നിഷേധിക്കുകയാണ് എസ് എഫ് ഐ.

Advertisement