ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ പെട്ട് പരുക്കേറ്റ ‘യുവാവ് മരിച്ചു

Advertisement

ആലുവ. ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ പെട്ട് പരുക്കേറ്റ ‘യുവാവ് മരിച്ചു.
പത്തനംതിട്ട പുന്നവേലി നൂറമ്മാവ് സ്വദേശി റോജിയാണ് മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് സംഭവം. തിരുവല്ലയിൽ നിന്നും ട്രെയിനിൽ കയറിയ ഇയാൾ ആലുവയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ് കാൽ ട്രെയിനിന്റെ വീലുകൾക്കിടയിൽ പെട്ടു . ഇതോടെ ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.