കാട്ട്നായ ആക്രമണത്തിൽ 42 ആടുകൾ ചത്തു

Advertisement

ഇടുക്കി. വട്ടവടയിൽ കാട്ട്നായ ആക്രമണത്തിൽ ആടുകൾ ചത്തു. ചിലന്തിയാർ സ്വദേശി കനകരാജിന്റെ 42 ആളുകളെയാണ് കാട്ട്നായ കൂട്ടം കൊന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം. മേയാൻ വിട്ട ആട്ടിൻ കൂട്ടത്തെയാണ് കാട്ട്നായകൾ ആക്രമിച്ചു കൊന്നത്. കനകരാജിന്റെ ഏക വരുമാന മാർഗം കൂടിയാണ് ആട് വളർത്തൽ കൃഷി. സംഭവത്തിൽ വനം വകുപ്പ് കൃത്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി. നഷ്ടപരിഹാരം ഉൾപ്പെടെ ഉടൻ നൽകണമെന്നാണ് ആവശ്യം. ആടുകളുടെ പോസ്റ്റുമോർട്ടത്തിനുശേഷം വനം വകുപ്പ് തുടർനടപടികളിലേക്ക് കടക്കും.