സിപിഐ പഴയതുപോലെ തിരുത്തല്‍ ശക്തിയാകുന്നില്ല, ചര്‍ച്ച ഇന്നുമുതല്‍

Advertisement

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി ചർച്ചയാകുന്ന സി.പി.ഐയുടെ സംസ്ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ജില്ലാ നേതൃത്വങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന നേതൃയോഗങ്ങളിലും ഉണ്ടായേക്കും.സിപിഐ പഴയതുപോലെ തിരുത്തല്‍ ശക്തിയാകുന്നില്ല എന്നതിനും
നേതൃത്വം മറുപടി പറയേണ്ടി വരും.

സി.പി.ഐയുടെ ജില്ലാ നേതൃ യോഗങ്ങളിൽ സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കാര്യമായ
വിമർശനങ്ങൾ ആണ് ഉയർന്നത്. സിപിഐഎമ്മിന്റെ ജില്ലാ യോഗങ്ങളിലും വിമർശനങ്ങൾക്ക് കുറവില്ലായിരുന്നു.
ഇന്നുമുതൽ മൂന്ന് ദിവസമാണ് സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നത്.ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും,തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗൺസിലും ചേരും.
സിപിഐഎം യോഗങ്ങളിൽ ഉണ്ടായതിനെക്കാൾ രൂക്ഷമായ വിമർശനങ്ങൾ സർക്കാരും സിപിഐഎമ്മും, സി.പി.ഐ നേതൃയോഗങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിലെ മാറ്റം,സർക്കാരിന്റെ മുൻഗണന പട്ടിക,എസ്എഫ്ഐ അടക്കമുള്ള വർഗ്ഗ ബഹുജന സംഘടനകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഉൾപ്പടെ സി.പി.ഐ
യുടെ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയർന്നു വരും.മുഖ്യമന്ത്രിയുടെ പേരെടുത്തുള്ള വിമർശനങ്ങൾക്കും സാധ്യതയുണ്ട്.
പാർട്ടി പഴയതുപോലെ തിരുത്തൽ ശക്തിയാകുന്നില്ല എന്ന വിമർശനം സംസ്ഥാന നേതൃത്വത്തിനെതിരെ ഉണ്ടാകാൻ സാധ്യതയുണ്ട്.ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച സാഹചര്യത്തിൽ മുന്നണിയുടെ
പ്രവർത്തന ശൈലീ മാറ്റം ഉൾപ്പടെ ആവശ്യമായി ഉയരാം.