രാമായണം വായിക്കുന്നവരെല്ലാം ബിജെപിക്കാരല്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ

Advertisement

ആലപ്പുഴ . തന്റെ രാമായണ പാരായണത്തിൽ വിശദീകരണവുമായി ജീ സുധാകരൻ. രാമായണം വായിക്കുന്നവരെല്ലാം ബിജെപിക്കാരല്ലെന്ന് മുൻ മന്ത്രി ജി.സുധാകരൻ. രാമായണം വായിക്കുന്നത് തീവ്രമായി ഹിന്ദുത്വ വിശ്വാസമുള്ളവർ മാത്രമല്ല. രാമായണം ഒരു സാഹിത്യ ഗ്രന്ഥമാണ്. ബി.ജെ.പിയും രാമായണവുമായിട്ട് എന്താണ് ബന്ധം?. രാമായണത്തിൻ്റെ അടിസ്ഥാനത്തിലല്ല ബി.ജെ.പി ഭരിക്കുന്നത്.അതുകൊണ്ടാണ് അയോധ്യയിൽ ബി.ജെ.പി തോറ്റത്. ജി സുധാകരൻ മുൻപ് രാമായണം വായിക്കുന്ന ദൃശ്യങ്ങൾ പാർട്ടിക്കുള്ളിൽ വിമർശനത്തിനിടയാക്കിയിരുന്നു