കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു 18മരണം. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അപകടം. ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. പോഖ്‌റയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ ജീവനക്കാരടക്കം 19 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം തകര്‍ന്ന സ്ഥലത്ത് നിന്ന് 18 മൃതദേഹങ്ങള്‍ കണ്ടെടുത്തയാണ് ലഭിക്കുന്ന വിവരം.
അഗ്‌നിശമന സേനാംഗങ്ങള്‍ക്കൊപ്പം പോലീസും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചതെന്ന് വിമാനത്താവള വക്താവ് പറഞ്ഞു.
ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം പുകപടലങ്ങളും ഉയരുന്നതായി സ്ഥലത്തു നിന്നുള്ള വീഡിയോകള്‍ കാണാം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.എല്ലാ വശങ്ങളിലും ആഴത്തിലുള്ള മലയിടുക്കുകളാലും താഴ്വരകളാലും ചുറ്റപ്പെട്ട ഒരു പീഠഭൂമിയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ടേബിള്‍ടോപ്പ് വിമാനത്താവളമാണ് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം.