കൊട്ടാരക്കര നഗരസഭ വനിതാ കൗൺസിലറുടെ വീട്ടിൽ വൈദ്യുതി മോഷണം

Advertisement

കൊട്ടാരക്കര. നഗരസഭയിലെ സിപിഎം വനിതാ കൗൺസിലറുടെ വീട്ടിൽ വൈദ്യുതി മോഷണം.കെഎസ്ഇബി കൈയോടെ പിടികൂടി പിഴയിട്ടത് 3.18 ലക്ഷം രൂപ. അമ്പലപ്പുറം കൗൺസിലർ ഷീലയുടെ വീട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്.പിഴയായി 2,74000 രൂപയും കേസ് നടപടികൾ ഒഴിവാക്കാനുള്ള തുകയായി 44,000 രൂപയും ഈടാക്കി.ഇതിനുശേഷം വൈദ്യുതി പുനസ്ഥാപിച്ചു.