മലപ്പുറം. കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് നാല് വർഷം പൂർത്തിയാകുന്നു.2020 ഓഗസ്റ്റ് ഏഴിനാണ് 21 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം സംഭവിച്ചത്.കോവിഡ് നിയന്ത്രണങ്ങൾ വക വെക്കാതെ നാട് ഒന്നാകെ രക്ഷപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ 169 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു
190പേരുമായി ദുബൈൽ നിന്നും കരിപ്പൂരിലേക്ക് വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.വിമാനം മൂന്ന് കഷ്ണങ്ങളായി പിളർന്നു.
വൈമാനികർ ഉൾപ്പടെ 21 പേർ മരിച്ചു.169 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു.
കോവിഡ് ഭീഷണി വകവെക്കാതെ ഓടിയെത്തിയ നാട്ടുകാർ നടത്തിയ രക്ഷപ്രവർത്തനം ആണ് മരണ സംഘ്യ കുറക്കാനായത്.
നാട്ടുകാർക്ക് ആദരസൂചകമായി മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ചിറയിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിർമിച്ചു നൽകുന്ന ആശുപത്രി കെട്ടിടത്തിന്റെ നിർമാണ ഉത്ഘാടനം ഇന്ന് നടക്കും.
അപകടത്തിൽ മരിച്ചവരുടെ ആശ്രിതരും ,രക്ഷപ്പെട്ടവരും ആണ് ഇതിന് ആവശ്യമായ പണം നൽകുന്നത്.
വിമാന അപകടത്തെ തുടർന്ന് നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂരിൽ നിന്ന് ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല.ടേബിൾ ടോപ് റൺവെയുടെ സുരക്ഷ മേഖലയായ റെസയുടെ നീളം കൂട്ടുന്ന പ്രവർത്തി പുരോഗമിക്കുകയാണ്