അറിയാമോ എൻഡോമെട്രിയോസിസ്? അറിയാം ഇവയുടെ ലക്ഷണങ്ങൾ

Advertisement

ഗര്‍ഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എന്‍ഡോമെട്രിയം. എന്നാല്‍ ഗര്‍ഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളില്‍ എന്‍ഡോമെട്രിയം കോശങ്ങള്‍ വളരുന്ന അവസ്ഥയെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് വിളിക്കുന്നത്. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എന്‍ഡോമെട്രിയോസിസ് ഉണ്ടാകുന്നത

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് എന്‍ഡോമെട്രിയോസിസിന്റെ പ്രധാനപ്പെട്ട ലക്ഷണം.

ആര്‍ത്തവത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ഈ വേദന തുടങ്ങുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം കൂടുകയും ചെയ്യും. വിട്ടുമാറാത്ത പെല്‍വിക് വേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, സ്ഥിരമായുള്ള അടിവയര്‍ വേദന, ആര്‍ത്തവസമയത്തെ മലബന്ധം, ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം, മലവിസര്‍ജന സമയത്തെ ശക്തമായ വേദന തുടങ്ങിയവയൊക്കെ എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്.

Advertisement